താക്കോല്‍ കിട്ടിയില്ല: ഒടുവില്‍ കള്ളന്‍ മേശയോടെ കൊണ്ടുപോയി!

Webdunia
തിങ്കള്‍, 2 ഫെബ്രുവരി 2015 (16:59 IST)
പെട്രോള്‍ പമ്പിലെ മേശയില്‍ നിന്ന് പണമെടുക്കാന്‍ ശ്രമിച്ചപ്പോള്‍ പൂട്ടിയിരുന്ന മേശ തുറക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ മേശ തന്നെ മോഷ്ടിച്ചുകൊണ്ടുപോയി. കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടു മണിയോടെ  വിലങ്ങാട് പെട്രോള്‍ പമ്പില്‍ നിന്നാണു പണമടങ്ങിയ മേശ കടത്തിക്കൊണ്ടുപോയത്.
 
നരിപ്പറ്റ സ്വദേശി കോവുറ മൊയ്തുഹാജി എന്നയാളുടെ പെട്രോള്‍ പമ്പില്‍ നിന്ന് വൈദ്യുതി വിച്ഛേദിച്ചാണു മോഷണം നടത്തിയത്. ശബ്ദം കേട്ട് എത്തിയ ഉടമയ്ക്ക് മോഷ്ടാവിനെ പിടികൂടാനായില്ല. തുടര്‍ന്നുണ്ടായ അന്വേഷണത്തില്‍ സമീപത്തെ പുഴയില്‍ നിന്ന് മേശയുടെ വലിപ്പ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. വളയം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.