കള്ള് ഷാപ്പില്‍ മോഷണം; 38 കുപ്പി കള്ള്, 15 പ്ലേറ്റ് ഇറച്ചി, രണ്ട് കുപ്പി അച്ചാര്‍ തുടങ്ങി നിരവധി സാധനങ്ങള്‍ കാണാനില്ല, മോഷണം പോയ കള്ള് കുടിച്ചാല്‍ വന്‍ അപകടം

Webdunia
തിങ്കള്‍, 13 സെപ്‌റ്റംബര്‍ 2021 (20:22 IST)
തിരുവനന്തപുരം കാട്ടാക്കടയിലെ കള്ള് ഷാപ്പില്‍ നിന്ന് കള്ളും പണവും ഭക്ഷണ സാധനങ്ങളും മോഷണം പോയി. 38 കുപ്പി കള്ള്, 15 പ്ലേറ്റ് ഇറച്ചി, 10 പ്ലേറ്റ് കപ്പ, രണ്ട് കുപ്പി അച്ചാര്‍, ഒരു ട്രേ മുട്ട, 1500 രൂപ എന്നിവയാണ് മോഷണം പോയത്. 
 
മോഷണം പോയ കള്ള് കുപ്പികളില്‍ ഒന്‍പതെണ്ണം അപകടകാരിയാണ്. കഴിഞ്ഞ വര്‍ഷത്തെ പരിശോധനയ്ക്ക് ശേഷം മാറ്റി വച്ചിരുന്ന സാംപിള്‍ കള്ളാണ് ഈ ഒന്‍പത് കുപ്പിയിലേത്. ഇത് വീര്യമേറിയതും അപകടകാരിയുമാണ്. ഇത് ആരെങ്കിലും കുടിച്ചാല്‍ വലിയ വിപത്തുണ്ടാകുമെന്ന് ഷാപ്പ് തൊഴിലാളികള്‍ പറഞ്ഞു. കാട്ടാക്കട പൊലീസ് കേസെടുത്തിട്ടുണ്ട്.
 
എ.ഐ.ടി.യു.സി യൂണിയന്‍ തൊഴിലാളികള്‍ നേരിട്ട് നടത്തുന്ന കള്ള് ഷാപ്പാണ് ഇത്. സതീഷനാണ് ലൈസന്‍സി ഓണര്‍.
 

അനുബന്ധ വാര്‍ത്തകള്‍

Next Article