പോലീസ് എന്ന വ്യാജേന ഹോസ്റ്റലിൽ കവർച്ച : നിയമ വിദ്യാർത്ഥി ഉൾപ്പെടെ നാലംഗ സംഘം പിടിയിൽ

Webdunia
ഞായര്‍, 3 ഡിസം‌ബര്‍ 2023 (10:41 IST)
എറണാകുളം: പോലീസ് സംഘം എന്ന വ്യാജേന ഹോസ്റ്റലിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയ നാലംഗ സംഘത്തെ പോലീസ് പിടികൂടി. നിയമ വിദ്യാർത്ഥി ഉൾപ്പെടെയുള്ള സംഘത്തെ പോലീസ് സംഘം തൃശൂർ ഇരിങ്ങാലക്കുട ടൗണിൽ നിന്ന് സാഹസികമായാണ് പിടികൂടിയത്.
 
പോണേക്കര സജിൻ പയസ് (21), ചേർത്തല പാണാവള്ളി തൃച്ചാറ്റുകുളം കായിസ് മജീദ് (35), ഇടുക്കി രാജാക്കാട് ആനപ്പാറ സ്വദേശി ജെയ്‌സൺ ഫ്രാൻസിസ് (39), ആലുവ തൈക്കാട്ടുകര ഡി.ഡി.ഗ്ലോബൽ മനു മധു (30) എന്നിവരാണ് പിടിയിലായത്.
 
തുടർച്ചയായ അന്വേഷണത്തിൽ പ്രതികളെ കണ്ടെത്തി ഇവരെ വാഹനത്തിൽ പിന്തുടർന്ന് വളരെ പണിപ്പെട്ടിട്ടാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ മാസം പതിനഞ്ചാം തീയതി രാത്രി പന്ത്രണ്ടു മണിക്കായിരുന്നു സൗത്ത് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മുല്ലയ്ക്കൽ റോഡിലെ ഹോസ്റ്റലിലാണ് മാരകായുധങ്ങളുമായി അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി മൊബൈൽ ഫോണുകൾ, സ്വർണ്ണമാല, മോതിരം തുടങ്ങിയവയാണ് കവർന്നത്.    
 

അനുബന്ധ വാര്‍ത്തകള്‍

Next Article