ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നമ്പിമഠത്തിൽ മോഷണം നടത്തിയ കേസിലെ പ്രതിയെ പോലീസ് അറസ്റ് ചെയ്തു. ബീമാപ്പള്ളി യു.പി.സിനടുത്ത് മാമൂട്ടു വിളാകം വീട്ടിൽ മുഹമ്മദ് അസ്‌ലം എന്ന ഇരുപത്തത്തൊന്നുകാരനാണ് ഫോർട്ട് പോലീസിന്റെ വലയിലായത്.
കഴിഞ്ഞ ഏഴാം തീയതിയായിരുന്നു സംഭവം. പൂജാ കാര്യങ്ങൾക്കായി ക്ഷേത്ര നമ്പി ക്ഷേത്രത്തിലേക്ക് പോയ തക്കം നോക്കി മഠത്തിന്റെവാതിൽ പൊളിച്ചാണ് പ്രതി അകത്തുകയറിയത്. മൊബൈൽ ഫോൺ, പണം എന്നിവ പ്രതി മോഷ്ടിച്ചത്. നിരവധി കേസുകളിലെ പ്രതിയായ ഇയാൾ പിന്നീട് ഒളിവിൽ പോവുകയും ചെയ്തു.