വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച പരാതിയിലെ പ്രതിയെ പോലീസ് അറസ്റ് ചെയ്തു. കോട്ടയം സ്വദേശിയും തിരുവനന്തപുരത്ത് കടകംപള്ളി ഒരുവാതിൽ കോട്ടയിൽ വാടകയ്ക്ക് താമസിക്കുന്നയാളുമായ ഗിരീഷ് നാരായണൻ എന്ന നാല്പത്തിമൂന്നുകാരനാണ് പോലീസ് പിടിയിലായത്.
തിരുവല്ലക്കാരിയായ യുവതിയെയാണ് ഇയാളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും പിന്നീട് ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തത്. ഡെപ്യൂട്ടി കമ്മീഷണർ അരുൾ ബി.കൃഷ്ണയുടെ നേതൃത്വത്തിൽ ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണർ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.