ബസ് യാത്രയ്ക്കിടെ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നതായി റിപ്പോർട്ട്. കഴിഞ്ഞ രാത്രി താഴെ ചൊവ്വയിൽ വച്ച് തലശേരി സ്വദേശി അറാഫാത്ത് എന്നയാളാണ് സുഹൃത്തിന്റെ കുത്തേറ്റു മരിച്ചത്.
മദ്യപിച്ച് ബസിൽ കയറിയ ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്നായിരുന്നു സുഹൃത്തായ ഉണ്ണിക്കുട്ടൻ അറാഫത്തിനെ കത്തികൊണ്ട് കുത്തിക്കൊന്നത്. വിവരമറിഞ്ഞ് പോലീസ് ഉണ്ണിക്കുട്ടനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തലശേരി പോത്താങ്കണ്ടി സ്വദേശി രാജേഷ് എന്നയാളെ രണ്ട് വര്ഷം മുമ്പ് വധിച്ച കേസിലെ പ്രതിയാണ് അറാഫത്ത്എന്ന പോലീസ് വെളിപ്പെടുത്തി. ഒളിവിലായിരുന്ന ഇയാളെ ആന്ധ്രാപ്രദേശിൽ നിന്നാണ് പിന്നീട് പോലീസ് പിടികൂടിയത്. ഈ കേസിൽ ജാമ്യത്തിലിറങ്ങി നടക്കുകയായിരുന്നു അറാഫത്ത്.