പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന് കാണിച്ച് ഫേസ് ബുക്കിൽ പോസ്റ്റിട്ട് യുവതിയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച വ്യാജ സംവിധായകനെ പോലീസ് പിടികൂടി. ഒറ്റപ്പാലം വാണിയംകുളം കൂനത്തറ വാഴയിൽ വീട്ടിൽ പ്രസാദ് ഭാസ്കരൻ എന്ന മുപ്പത്തിരണ്ടുകാരനാണ് പോലീസ് വലയിലായത്.
ഇതിനൊപ്പം യുവതിയെ വിവാഹ വാഗ്ദാനം നൽകി മോശപ്പെട്ട ഫോട്ടോ ഇന്റർനെറ്റിലിടുമെന്ന ഭീഷണിപ്പെടുത്തുകയും ചെയ്തു ഇയാൾ. 'നിളപറഞ്ഞ കഥ' എന്ന പേരിൽ സിനിമ എടുക്കുന്നെന്നും ഇതിൽ അഭിനയിക്കാൻ പുതുമുഖങ്ങളെ ആവശ്യമുണ്ടെന്നുമായിരുന്നു പ്രസാദ് ഭാസ്കർ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്.
പരാതിക്കാരിയായ യുവതിയും അപേക്ഷിച്ച്. ഈ പരിചയം വച്ച് ഇയാൾ യുവതിക്ക് വിവാഹ വാഗ്ദാനം നൽകി. ഇതിനൊപ്പം അപേക്ഷയ്‌ക്കൊപ്പം വച്ച ഫോട്ടോ ഉപയോഗിച്ച് ഇന്റർനെറ്റിൽ മോശമായ രീതിയിൽ പോസ്ടിട്ടുമെന്നും ഇല്ലെങ്കിൽ പണം നൽകണമെന്നും യുവാവ് ഭീഷണിപ്പെടുത്തി. ഇതിനെ തുടർന്നാണ് യുവതിയുടെ മാർത്താവ് പോലീസിൽ പരാതി നൽകിയത്.