കർണ്ണാടക തിരഞ്ഞെടുപ്പിനെ ട്രോളിയ കേരള ടൂറിസത്തിന്റെ ട്വീറ്റ് അപ്രത്യക്ഷമായി

Webdunia
ബുധന്‍, 16 മെയ് 2018 (15:04 IST)
കർണ്ണാടക തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതിനു പിന്നാലെ കേരള ട്രൂറിഒസത്തിന്റെ വിവാദമായ ട്വീറ്റ് പേജിൽ നിന്നും അപ്രത്യക്ഷമായി. വാശിയേറിയ തിരഞ്ഞെടുപ്പ് മത്സരത്തിനു ശേഷം വിശ്രമിക്കാൻ എല്ലാ എം എൽ എമാരെയും ഞങ്ങൾ ദൈവത്തിന്റെ സ്വന്തം നാട്ടിലെ സുരക്ഷിതവും മനോഹരവുമായ റിസോട്ടുകളിലേക്ക് ക്ഷണിക്കുന്നു എന്നാതായിരുന്നു കേരള ടൂറിസത്തിന്റെ ട്വീറ്റ്.
 
സാമൂഹ്യ മാധ്യമങ്ങൾ ട്വീറ്റിനെ വലിയ രീതിയിൽ ഏറ്റെടെത്തതോടുകൂടി ഇത്  വിവാദമായി മാറുകയായിരുന്നു. ട്വീറ്റിനെ നിരവധിപേർ അനുകൂലിച്ചിരുന്നെങ്കിലും അതിലേറെ വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ട്വീറ്റ് ഡിലീറ്റ് ചെയ്യാൻ തീരുമാനിച്ചതെന്ന് ടൂറിസം ഡയറക്ടർ പി ബാലകൃഷ്ണൻ വ്യക്തമാക്കി.   
 
ട്വീറ്റ് വന്ന് മണിക്കുറുകൾക്കുള്ളിൽ തന്നെ 3000ഓളം റി ട്വീറ്റുകൾ 5000ലധികം കമന്റുകളും ട്വീറ്റിനു ലഭിച്ചിരുന്നു. എന്നാൽ ട്രോൾ ഫലം കണ്ടു എന്നു വേണം പറയാൻ കർണ്ണാടകത്തിലെ മാറുന്ന രാഷ്ട്രീയ സാഹചര്യം കണാക്കിലെടുത്ത് ജെ ഡി എസ് തങ്ങളുടെ എം എൽ എമാരെ കേരളത്തിലെ റിസോർട്ടിലേക്ക് മാറ്റും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.    

അനുബന്ധ വാര്‍ത്തകള്‍

Next Article