ലോറി ഡ്രൈവര്‍ കുത്തേറ്റ് മരിച്ചു

കെ ആര്‍ അനൂപ്
തിങ്കള്‍, 5 ജൂണ്‍ 2023 (12:30 IST)
ലോറി ഡ്രൈവര്‍ കുത്തേറ്റ് മരിച്ചു.കണ്ണൂര്‍ എസ്പി ഓഫീസിനും ക്രൈം ബ്രാഞ്ച് ഓഫീസിനും സമീപത്താണ് സംഭവം. മോഷണ സംഘമാണ് ആക്രമണത്തിന് പിന്നില്‍ എന്നതാണ് ലഭിക്കുന്ന വിവരം. പുലര്‍ച്ചെ 3 മണിയോടെയാണ് കണിച്ചാല്‍ സ്വദേശി ജിന്റോന് കുത്തേറ്റത്.
 
നാഷണല്‍ പെര്‍മിറ്റ് ലോറിയുടെ ഡ്രൈവര്‍ ആയിരുന്ന ജിന്റോയുടെ കാലിന് ആഴത്തിലുള്ള മുറിവുണ്ടായി. കാലില്‍ വെട്ടേറ്റയുടെ ഓടി രക്ഷപ്പെടാന്‍ നോക്കിയ ഡ്രൈവര്‍ കുഴഞ്ഞ് വീഴുകയായിരുന്നു. രണ്ടുപേര്‍ ചേര്‍ന്നാണ് ആക്രമിച്ചത് എന്നും പ്രതികളില്‍ ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ഉണ്ട്.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article