'യുവ എംഎല്‍എമാര്‍ക്ക്‌ പബ്ലിസിറ്റി മാനിയ'

Webdunia
ശനി, 29 നവം‌ബര്‍ 2014 (19:53 IST)
ഭരണപക്ഷത്തെ യുവ എംഎല്‍എമാര്‍ക്കെതിരെ യുഡിഎഫ്‌ കണ്‍വീനര്‍ പി പി തങ്കച്ചന്‍. നേതാക്കളെ വിമര്‍ശിക്കുന്ന യുവ എംഎല്‍എമാര്‍ക്ക്‌ പബ്ലിസിറ്റി മാനിയായാണെന്ന്‌ പി പി തങ്കച്ചന്‍ കുറ്റപ്പെടുത്തി.
 
പത്രത്തില്‍ ദിവസവും പേര്‌ വരിക എന്നത്‌ മാത്രമാണ്‌ ഇവരുടെ ലക്ഷ്യം. ഏത്‌ വിഷയത്തെക്കുറിച്ചും ആധികാരികമായി അറിയാമെന്നാണ്‌ ഇവരുടെ ഭാവമെന്നും പി പി തങ്കച്ചന്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ്‌ എംഎല്‍എമാര്‍ക്ക്‌ പുറമെ ഘടകകക്ഷിയിലെ ചില എംഎല്‍എമാരും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുമെന്നും പി പി തങ്കച്ചന്‍ പറഞ്ഞു.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.