തമിഴ്നാട്ടില്‍ ഹെല്‍മറ്റ് കര്‍ശനമാക്കിയതോടെ തെക്കന്‍ തമിഴ്നാട്ടിലെ തിരുനെല്‍വേലി, കന്യാകുമാരി ജില്ലകളില്‍ നിന്ന് നിത്യേന തിരുവനന്തപുരത്ത് എത്തുന്ന ഇരുചക്രവാഹന ഉടമകള്‍ തിരുവനന്തപുരത്തു നിന്ന് കൂട്ടമായി ഹെല്‍മറ്റ് വാങ്ങിയതോടെ ഇവിടത്തെ സ്റ്റോക്ക് തീര്‍ന്നു.
കഴിഞ്ഞ ദിവസം മുതലാണു തമിഴ്നാട്ടില്‍ ഹെല്‍മറ്റ് കര്‍ശനമാക്കിയത്. ഇതാണു ഡിമാന്‍ഡ് കൂടാന്‍ കാരണമായത്. ഇടത്തരം വിലയുള്ളവയ്ക്കായിരുന്നു ഡിമാന്‍ഡ്.
അതിര്‍ത്തി ജില്ലയായ കന്യാകുമാരി ജില്ലയിലെ കൊല്ലങ്കോട്, ഊരമ്പ്, ചെങ്കവിള, കല്ലി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണു പ്രധാനമായും ഹെല്‍മറ്റ് വാങ്ങാനെത്തിയവര്‍.