കേസുകളുടെ എണ്ണം തികയ്ക്കാന്‍ ടാര്‍ഗറ്റ്? - പൊലീസിന്റെ മോശം പെരുമാറ്റത്തിന് പിന്നിലെ കാരണമിതോ?

Webdunia
ശനി, 31 മാര്‍ച്ച് 2018 (11:41 IST)
സംസ്ഥാനത്ത് പൊലീസിന്റെ സമീപനത്തില്‍ വന്ന മാറ്റം ഏറെ വിവാദമായിരിക്കുകയാണ്. ജനങ്ങളോട് വളരെ ക്രൂരമായ പെരുമാറ്റമാണ് പൊലീസിന്റേതെന്ന് പ്രതിപക്ഷം ഉന്നയിക്കുന്നു. പൊലീസിന്റെ സമീപത്ത് നിന്നുമുണ്ടായ വീഴ്ച മൂലം രണ്ട് പേര്‍ അടുത്തിടെ മരണപ്പെട്ടത് കേരളം ഏറെ ചര്‍ച്ച ചെയ്തതാണ്. നിയമസഭയില്‍ ഏറെ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങള്‍ക്കും കാരണമായിരിക്കുകയാണ് സംസ്ഥാനത്തെ പൊലീസിന്റെ സമീപനം.
 
അമിതജോലി ഭാരം മൂലം സമചിത്തത നഷ്ടപ്പെട്ടതാണ് പൊലീസിന്റെ മോശം പെരുമാറ്റത്തിനു കാരണമെന്ന് മുന്‍ ഡിജിപി ടി പി സെന്‍‌കുമാര്‍ ആരോപിക്കുന്നു. ജനമൈത്രി പോലുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ പൊലീസുകാര്‍ക്ക് ബുദ്ധിമുട്ടുകളെ ഉണ്ടാക്കുന്നുള്ളുവെന്നും അത് ഇനിയും തുടര്‍ന്ന് കൊണ്ടുപോകണമോയോന്നു സര്‍ക്കാര്‍ പരിശോധിക്കണമെന്നും സെന്‍കുമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 
 
പൊലീസുകാര്‍ക്കും ടാര്‍ഗറ്റ് പരിപാടി ഉണ്ട്. കേസുകളുടെ എണ്ണം തികയ്ക്കാന്‍ ടാര്‍ഗറ്റ് നല്‍കുന്ന പതിവുണ്ട്.  ആക്‌ഷന്‍ ഹീറോ ബിജുമാര്‍ ഒരിക്കലും ജനങ്ങള്‍ക്കു ഗുണം ചെയ്യില്ലെന്ന് അദ്ദേഹം പറയുന്നു. മുന്‍ ഡിജിപി ജേക്കബ് പുന്നൂസിന്റെ നിലപാടിനെയാണ് ഇതിലൂടെ സെന്‍‌കുമാര്‍ തള്ളിയിരിക്കുന്നത്.
 
ജനമൈത്രി പോലുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ അടിച്ചേല്‍പ്പിച്ചതോടെ പൊലീസിനു ക്രമസമാധാനപാലനവും അന്വേഷണവും നടത്താന്‍ സമയമില്ലാതായി. ഓരോ മാസവും നിശ്ചിതകേസെന്ന നിര്‍ബന്ധം നിരപരാധികളെ കുടുക്കാന്‍ കാരണമാകുന്നുവെന്നും സെൻകുമാർ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article