കെഎടിയിലേക്കുള്ള സെന്‍കുമാറിന്റെ നിയമനം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു; കേസുകള്‍ തീര്‍ന്നശേഷം നിയമനം പരിഗണിക്കാമെന്ന് വിശദീകരണം

Webdunia
വെള്ളി, 20 ഒക്‌ടോബര്‍ 2017 (11:01 IST)
മുന്‍ ഡിജിപി ടി പി സെന്‍കുമാറിന് കേന്ദ്രത്തിന്റെ തിരിച്ചടി. സെന്‍കുമാറിനെ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗമായി നിയമിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു. അദ്ദേഹത്തിന്റെ പേരിലുള്ള എല്ലാ കേസുകളും തീര്‍ന്ന ശേഷം നിയമനം പരിശോധിക്കാമെന്നും ഇപ്പോള്‍ വി. സോമസുന്ദരത്തെ മാത്രം നിയമിച്ചാല്‍ മതിയെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്.
 
കെഎടിയിലേക്കുള്ള സെന്‍കുമാറിന്റെ നിയമനം തടയണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചിരുന്നു. സെന്‍കുമാറിന്റെ സത്യസന്ധത സംശയത്തിന്റെ കരിനിഴലിലാണെന്നും അത്തരത്തിലുള്ള ഒരാളെ ഭരണഘടനാ സ്ഥാപനമായ കെഎടിയില്‍ നിയമിച്ചാല്‍ അതിന്റെ വിശ്വാസ്യത തകരുമെന്നും സര്‍ക്കാര്‍ കത്തില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. 
 
നിയമനം വൈകുന്നതുമായി ബന്ധപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലെത്തിയ വേളയിലും സര്‍ക്കാര്‍ അതിനെ ശക്തമായി എതിര്‍ത്തു. ഡിജിപി സ്ഥാനത്തു നിന്നും വിരമിച്ച ശേഷം അദ്ദേഹത്തിനെതിരെ ചുമത്തിയ കേസുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാര്‍ നിയമനത്തെ എതിര്‍ത്തത്. മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയെന്നും അവധിയെടുക്കാന്‍ വ്യാജരേഖ ചമച്ചുംവെന്നും മറ്റും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

അനുബന്ധ വാര്‍ത്തകള്‍

Next Article