ബ്രൂവറികളുടെ അനുമതി റദ്ദാക്കിയത് വിവാദങ്ങൾ ഒഴിവാക്കാനെന്ന് എക്സൈസ് മന്ത്രി

Webdunia
തിങ്കള്‍, 8 ഒക്‌ടോബര്‍ 2018 (14:08 IST)
തിരുവന്തപുരം: സംസ്ഥാനത്ത് ബ്രൂവറികൾക്കും ഡിസ്‌ലറികൾക്കും നൽകിയ അനുമതി റദ്ദാക്കിയത് വിവാദങ്ങൾ ഒഴിവാക്കാനെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ. ബ്രൂവറികൾ അനുവദിച്ച നടപടിയിൽ പിശകില്ലെന്നും പൊതുവായ ആവശ്യങ്ങളിൽ ഒന്നിച്ചുനിൽക്കാനുള്ള വിട്ടുവീഴ്ചമാത്രമാണിതെന്നും മന്ത്രിവ്യക്തമാക്കി.
 
ഉത്തരവുമകളിൽ വിവാദങ്ങൾ വന്നാൽ റദ്ദാക്കുക സാധാരണാമാണ്. ഉത്തരവ് റദ്ദാക്കാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ട്. ബ്രൂവറികൾക്കും ഡിസ്‌ലറിക്കും അനുമതി നൽകിയതിൽ ക്രമക്കേടുകളില്ല. അനുമതി റദ്ദാക്കാനുള്ള തീരുമാനം വകുപ്പിന്റേത് മാത്രമല്ലെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. 
 
സംസ്ഥാനത്ത് മൂന്ന് ബ്രൂവറികൾക്കും ഒരു ഡിസ്‌ലറിക്കും നൽകിയ ലൈസൻസ് റദ്ദാക്കിയതായി തിങ്കാളാഴ്ച വാർത്താ സമ്മേളനത്തിലൂടെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുന്ന ഈ സമയത്ത് എല്ലാവരും ഒരുമിച്ചുനിൽകേണ്ട സാഹചര്യംകൂടി പരിഗണിച്ചാണ് തീരുമാനം എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article