ആശ്രമവും വേണ്ട ശിഷ്യരും വേണ്ട ആത്‌മീയ പ്രഭാഷണവും വേണ്ട; ലിംഗം ഛേദിക്കപ്പെട്ട സ്വാമി ഇപ്പോള്‍ കര്‍ഷകന്‍ !

തിങ്കള്‍, 12 നവം‌ബര്‍ 2018 (16:08 IST)
ജനനേന്ദ്രിയം ഛേദിക്കപ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സ്വാമി ഗണേശാനന്ദ ഇപ്പോള്‍ നയിക്കുന്നത് ഒരു കര്‍ഷകന്‍റെ ജീവിതം. തിരുനെല്ലിയില്‍ ഏക്കര്‍ കണക്കിന് സ്ഥലത്ത് വാഴകൃഷി നടത്തികയാണ് ഗണേശാനന്ദ.
 
താനാണ് പീഡിപ്പിക്കപ്പെട്ടതെന്നും എങ്കിലും ഒന്നിലും പരാതിയില്ലെന്നും ഗണേശാനന്ദ മറുനാടന്‍ മലയാളിക്ക് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു. ഇനിയുള്ള കാലം കൃഷി ചെയ്ത് തിരുനെല്ലിയിലെ ചെറിയ വീട്ടില്‍ ജീവിക്കാനാണ് സ്വാമി ഇഷ്ടപ്പെടുന്നത്.
 
ആശ്രമവും ശിഷ്യരും ആത്മീയ പ്രഭാഷണവും എല്ലാം ഗണേശാനന്ദ ഉപേക്ഷിച്ചുകഴിഞ്ഞു. വിശക്കുന്നവരുടെ വയറുനിറയ്ക്കാന്‍ തന്നാല്‍ കഴിയുന്ന ഒരു പരിശ്രമമാണ് കൃഷിയിലൂടെ ചെയ്യുന്നതെന്ന് ഗണേശാനന്ദ വ്യക്തമാക്കുന്നു.
 
ഉള്ളടക്കത്തിന് കടപ്പാട്: മറുനാടന്‍ മലയാളി

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍