ലൈംഗികാവയവത്തിൽ സിലിക്കോൺ കുത്തിവച്ചു പരീക്ഷണം നടത്തി, യുവാവിനെ തേടിയെത്തിയത് മരണം

ശനി, 10 നവം‌ബര്‍ 2018 (18:09 IST)
വാഷിംഗ്ടണ്‍: ലൈംഗികാവയവത്തില്‍ സിലിക്കോണ്‍ കുത്തിവച്ച്‌ പരീക്ഷണം നടത്തിയ യുവാവിന് ദാരുണാന്ത്യ. ഓസ്ട്രേലിയൻ സ്വദേശിയും വാഷിംഗ്ടണിലെ താമസക്കാരനുമായ 28 കാരൻ ജാക്ക് ചാമ്പറാണ് സ്വയം പരീക്ഷനത്തിനൊടുവിൽ മരിച്ചത്.
 
ലൈംഗിക അവയവത്തിൽ നൽകിയ സിലിക്കോണ്‍ ഇഞ്ചക്ഷനാണ് മർണകാരണം എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സുവർഗാനുരാഗിയായ ജാക് ഇതുമായി ബന്ധപ്പെട്ടാണ് സിലിക്കോൺ കുത്തിവച്ച് പരീക്ഷണം നടത്തിയത്. ശരീരത്തിൽ കൃത്രിമമായി മാറ്റം വരുത്തിയൊരുന്ന ഇയാളുടെ ശ്വാസകോശവും തകരാറിലായിരുന്നു എന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. 
 
അതേസമയം പങ്കാളിക്കുവേണ്ടിയാണ് ജാക് ഇത്തരമൊരു പരീക്ഷണത്തിന് മുതിർന്നത് എന്ന് ജാക്കിന്റെ അമ്മ പൊലീസിന് മൊഴി നൽകി. എന്നാൽ ജാക്കിനോട് താൻ ഇത്തരമൊരു പരീക്ഷനത്തിന് ആവശ്യപ്പെട്ടിരുന്നില്ലെന്നും ഇത് ചെയ്താലുണ്ടാകാവുന്ന ഭവിഷത്തുകളെക്കുറിച്ച് ജാക്കിന് നല്ല ബോധ്യമുണ്ടായിരുന്നു എന്നുമാണ് പങ്കാളി മൊഴി നൽകിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍