എല്ലാം ശരിയാക്കിത്തുടങ്ങി; റവന്യൂ വകുപ്പ് സ്‌പെഷ്യല്‍ പ്ലീഡര്‍ സുശീലാ ഭട്ടിനെ സര്‍ക്കാര്‍ മാറ്റി

Webdunia
വെള്ളി, 15 ജൂലൈ 2016 (19:12 IST)
റവന്യൂ കേസുകള്‍ കൈകാര്യം ചെയ്‌തിരുന്ന പ്രത്യേക അഭിഭാഷക സുശീല ആര്‍ ഭട്ടിനെ സംസ്ഥാന സര്‍ക്കാര്‍ മാറ്റി. റവന്യൂ, വനം വകുപ്പുകളില്‍ സര്‍ക്കാരിനായി പത്തു വര്‍ഷത്തോളമായി ഹാജരായിരുന്ന വ്യക്തിയായിരുന്നു സുശീല. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

ഹാരിസണ്‍ കേസ് അവസാന ഘട്ടത്തിലെത്തി നില്‍ക്കുമ്പോഴാണ് സുശീല ഭട്ടിന്റെ മാറ്റം എന്നതും ശ്രദ്ധേയമാണ്. ഇടതുപക്ഷ സര്‍ക്കാര്‍ നിയമിച്ച സുശീല ഭട്ടിനെ യുഡിഎഫ് സര്‍ക്കാര്‍ നിലനിര്‍ത്തുകയായിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ പ്രധാന കേസുകള്‍ വാദിച്ചിരുന്നത് ഇവര്‍ തന്നെയായിരുന്നു. ഇക്കാലയളവിലാണ് ഒരു ലക്ഷത്തോളം ഏക്കര്‍ പാട്ട ഭൂമി സര്‍ക്കാരിന് തിരിച്ചു പിടിക്കാനായത്.

വിവാദമായ ഹാരിസണ്‍, കരുണ എസ്റ്റേറ്റ് തുടങ്ങിയ സുപ്രധാന കേസുകളില്‍ ഹാജരായിരുന്ന സുശീല ഭട്ടിനെ മാറ്റിയത് ഭൂമികേസുകളില്‍ സര്‍ക്കാരിന് ദോഷം ചെയ്യുമെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്

അതേസമയം, തന്നില്‍ സര്‍ക്കാരിന് വിശ്വാസമുണ്ടെങ്കില്‍ വീണ്ടും കേസ് വാദിക്കുമെന്ന് സുശീല ഭട്ട് പറഞ്ഞു. സുശീല ഭട്ടിനെ നീക്കിയ സര്‍ക്കാര്‍ നടപടിയില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു.
Next Article