സുരേഷ് കുമാർ സ്വയം വിരമിക്കുന്നു, ഇനി അധ്യാപക ജീവിതത്തിലേക്ക്

Webdunia
ശനി, 30 ജൂലൈ 2016 (09:20 IST)
മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കാൻ മുൻകൈ എടുത്ത കെ സുരേഷ് കുമാർ നാളെ ഐ എ എസിൽ നിന്ന് നാളെ സ്വയം വിരമിക്കുന്നു. രണ്ടു വർഷം കൂടി സേവന കാലാവധി നില‌നിൽക്കവെയാണ് സുരേഷ് കുമാർ നാളെ വിരമിക്കുന്നത്. തുടർച്ചയായി സർക്കാരുകൾ കാണിച്ച അവഗണനയെ തുടർന്ന് നിരാശനായ കഴിഞ്ഞ മാർച്ചിലാണ് സുരേഷ് കുമാർ വിരമിക്കൽ കത്ത് നൽകിയത്. 
 
ഡി പി ഇപിയുടെ പ്രഥമ ഡയറക്ടറായിരുന്ന സുരേഷിന്റെ 27 വർഷത്തെ സേവനത്തിൽ 15 വർഷത്തോളം വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടായിരുന്നു. നിലവിൽ ഒൗദ്യോഗിക ഭാഷാ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയാണ്. വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ ഓഫിസിലെ സെക്രട്ടറിയായിരുന്നു. ഇനി താൻ വിദ്യാഭ്യാസ മേഖലയുമായായിരിക്കും താൻ പ്രവർത്തിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
Next Article