സുരേഷ് കല്ലട സംസ്ഥാന സര്‍ക്കാരിന് നികുതിയായി നല്‍കാനുള്ളത് 90,025,200 രൂപ. കോടതിയുടെ നിര്‍ദേശം പോലും ലംഘിച്ചാണ് കല്ലട സര്‍വ്വീസ് തുടരുന്നത്.
ഒമ്പത് ബസുകളാണ് കര്‍ണാടകയില്‍ സുരേഷ് രജിസ്‌റ്റര്‍ ചെയ്‌തത്. ഈ ബസുകള്‍ കേരളത്തിലേക്ക് സര്‍വീസ് നടത്തിയ ഇനത്തിലാണ് തൊണ്ണൂറ് ലക്ഷം രൂപ നികുതിയായി നല്‍കാനുള്ളത്.
അന്യസംസ്ഥാനത്തുനിന്നു കേരളത്തിലേക്കു വരുന്ന ടൂറസ്റ്റ് ബസുകള്‍ക്കു മൂന്നു മാസത്തിലൊരിക്കലുള്ള റോഡ്നികുതി 2014ല്‍ വര്‍ധിപ്പിച്ചിരുന്നു. വര്‍ധന ചോദ്യം ചോദ്യം ചെയ്ത് സുരേഷ് കല്ലട ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി സ്റ്റേ അനുവദിക്കുകയും ചെയ്തു.
പിന്നീട് കേരളസര്‍ക്കാരിന്റെ തീരുമാനം കോടതി ശരിവച്ചെങ്കിലും കേസ് നടന്ന കാലാവധിയിലെ കുടിശിക ഇനിയും സുരേഷ് കല്ലട അടച്ചിട്ടില്ല. ബസ് സര്‍വ്വീസുമായി ബന്ധപ്പെട്ട് കല്ലട സുരേഷ് നിരവധി നിയമ ലംഘനങ്ങള്‍ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.