സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജ പ്രചരണത്തിനെതിരെ നടി മല്ലിക സുകുമാരൻ. തിരുവനന്തപുരത്ത് ടാഗോര്‍ തിയേറ്ററില്‍ ശ്രീകുമാരന്‍ തമ്ബി എഴുതിയ പി.സുബ്രഹ്മണ്യം മലയാള സിനിമയുടെ ഭീഷ്മാചാര്യന്‍എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനിടെ മല്ലികാ സുകുമാരന്റെ സാരിയില്‍ തീ പടര്‍ന്നെന്നും മോഹന്‍ലാല്‍ രക്ഷിച്ചെന്നും ഫേസ് ബുക്ക് കുറിപ്പുകളുണ്ടായിരുന്നു.
എന്നാല്‍ വിളക്കിലെ തിരിയുടെ അറ്റത്ത് വച്ചിരുന്ന കര്‍പ്പൂരം നിലത്ത് വീണതിനെ തുടര്‍ന്ന് പൂവ് ഉപയോഗിച്ച് മോഹന്‍ലാല്‍ അതെടുത്ത് മാറ്റിയതിനെയാണ് സാരിയില്‍ തീപിടിച്ചെന്ന രീതിയില്‍ പ്രചരിപ്പിക്കുന്നതെന്ന് മല്ലികാ സുകുമാരന്‍ പറഞ്ഞതായി ഒരു ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
തിരുവനന്തപുരം ടാഗോര്‍ തീയറ്ററില്‍ നടന്ന സുബ്രഹ്മണ്യ സന്ധ്യയുടെ ഉദ്ഘാടന ചടങ്ങിലാണ് മോഹൻലാലും മല്ലികയും പങ്കെടുത്തത്. ഉദ്ഘാടന ചടങ്ങില്‍ നിലവിളക്കിലെ ആദ്യ തിരി തെളിയിച്ചത് ഡോ. കെ.ജെ. യേശുദാസും നടന്‍ മധുവും ചേര്‍ന്നായിരുന്നു. ശേഷം മോഹന്‍ലാല്‍, കെ.ആര്‍.വിജയ, കെ.ജയകുമാര്‍ എന്നിവര്‍ തിരിതെളിച്ച ശേഷമാണ് മല്ലിക തിരി തെളിയിച്ചത്.