ഷെയർ ചാറ്റിലൂടെ പരിചയപ്പെട്ടു, ലൈംഗിക ബന്ധത്തിനായി ഭാര്യമാരെ പരസ്പരം പങ്കുവെച്ചു; സംഭവം ഇങ്ങനെ

Webdunia
ശനി, 27 ഏപ്രില്‍ 2019 (10:42 IST)
ലൈംഗികബന്ധനത്തിനായി ഭാര്യമാരെ പരസ്പരം പങ്കുവെച്ച യുവാക്കൾ അറസ്റ്റിൽ. ആലപ്പുഴ, പത്തനം‌തിട്ട, കായം‌കുളം സ്വദേശികളായ 4 യുവാക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഷെയർ ചാറ്റ് വഴിയാണ് ഇവർ പരിചയപ്പെടുന്നത്. സംഘത്തിലെ കായം‌കുളം സ്വദേശിയുടെ ഭാര്യ എതിർക്കുകയും പൊലീസിൽ പരാതി പറയുകയും ചെയ്തതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. 
 
2018 മാർച്ച് മുതലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഷെയർ ചാറ്റ് വഴി പരിചയപ്പെട്ട കായം‌കുളം സ്വദേശി കോഴിക്കോടുള്ള യുവാവിന്റെ വീട്ടിലെത്തി. ഇവിടെ നിന്ന് ഭാര്യമാരെ പരസ്പരം പങ്കുവെച്ചു. തുടർന്ന് സമാനരീതിയിൽ പരിചയപ്പെട്ട കുലശേഖരപുരം സ്വദേശിയുടെ അടുത്തും സമാനരീതിയിൽ ഭാര്യമാരെ പരസ്പരം പങ്കുവെച്ചു.
 
അതിനുശേഷം ഷെയർ ചാറ്റ് വഴി പരിചയപ്പെട്ട തിരുവല്ല സ്വദേശികളുടെ വീട്ടിലെത്തി അവരോട് ലൈംഗികബന്ധത്തിലേർപ്പെടാൻ കായം‌കുളം സ്വദേശി നിർദേശം നൽകി. എന്നാൽ, ഇത് സമ്മതിക്കാതെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article