സംസ്ഥാനത്തെ മരണസംഖ്യ കുറയുന്നത് പെന്‍ഷന്‍ ബാധ്യത കൂട്ടിയെന്ന് മന്ത്രി സജി ചെറിയാന്‍

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 25 മാര്‍ച്ച് 2025 (12:47 IST)
സംസ്ഥാനത്തെ മരണസംഖ്യ കുറയുന്നത് പെന്‍ഷന്‍ ബാധ്യത കൂട്ടിയെന്ന് മന്ത്രി സജി ചെറിയാന്‍. കേരള എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപവല്‍ക്കരണയോഗം ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 
 
ആരോഗ്യ പരിപാലനത്തില്‍ കേരളം ഒന്നാമതാണ്. അതും പ്രശ്‌നമാണ്. ജനിക്കുന്നത് മാത്രമല്ല മരിക്കുന്നതും വളരെ കുറവാണ്. പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. എല്ലാവരും മരിക്കണം എന്നല്ല പറഞ്ഞതിന്റെ അര്‍ത്ഥം. പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ. 80, 90, 95, 100 വയസ്സ് വരെ ജീവിച്ചിരിക്കുന്നവരുണ്ട്. 94 വയസ്സായ എന്റെ അമ്മയും പെന്‍ഷന്‍ വാങ്ങുന്നു. എന്തിനാണ് നിങ്ങള്‍ക്ക് പെന്‍ഷന്‍ എന്ന് ഞാന്‍ ചോദിച്ചിട്ടുണ്ട് -മന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍