പിഎസ് ശ്രീധരന്‍ പിള്ള മിസോറാം ഗവര്‍ണറായതോടെ ബിജെപി സംസ്ഥാനാധ്യക്ഷ പദവിയേലേക്ക് ആരെന്ന് ചോദ്യം ഉയരുകയാണ്. അധ്യക്ഷനെ കണ്ടെത്താന്‍ തിരക്കിട്ട ചര്‍ച്ചകളിലാണ് ദേശീയ സംസ്ഥാന നേതൃത്വങ്ങള്‍. ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് സാധ്യതയില്ലെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ വരുന്നത്.
പകരം എംപിയും നടനുമായ സുരേഷ് ഗോപിയുടെ പേര് കേന്ദ്ര നേതൃത്വം പരിഗണിക്കുന്നുവെന്നാണ് സൂചന. അമിത് ഷാ സുരേഷ് ഗോപി കൂടിക്കാഴ്ച അഭ്യൂഹങ്ങള്‍ ശക്തമാക്കുന്നുണ്ട്. എന്നാല്‍ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ താല്‍പര്യമില്ലെന്ന് സുരേഷ്‌ഗോപി അറിയിച്ചതായും വിവരങ്ങള്‍ പുറത്തു വരുന്നു.
സുരേഷ് ഗോപിക്കു പുറമേ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, നിലവിലുള്ള ജനറല്‍ സെക്രട്ടറിമാരായ കെ സുരേന്ദ്രന്‍, എംടി രമേശ്, ശോഭാ സുരേന്ദ്രന്‍, ദേശീയ നിര്‍വാഹക സമിതിയംഗം പികെ കൃഷ്ണദാസ്, ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍ എന്നിവരാണ് സാധ്യതാപ്പട്ടികയിലുള്ളത്.