ബിജെപി അധ്യക്ഷനായിരുന്ന പി എസ് ശ്രീധരന്‍പിള്ളയെ മിസ്സോറാം ഗവര്‍ണറായി നിയമിച്ചതോടെ സുരേഷ് ഗോപി, കെ സുരേന്ദ്രന്‍, എം ടി രമേശ്, ശോഭാ സുരേന്ദ്രന്‍ എന്നിവരുടെ പേരുകളാണ് ഉയര്‍ന്നുവരുന്നത്. എന്നാല്‍, സുരേഷ് ഗോപിയെ ബിജെപി സംസ്ഥാന അധ്യക്ഷനായി നിയമിക്കാന്‍ ബിജെപി അധ്യക്ഷന് താത്പര്യമുണ്ടെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. മാത്രമല്ല, ഏതെങ്കിലും രീതിയില്‍ അധ്യക്ഷപദവിയിലേക്ക് സുരേഷ് ഗോപിയ്ക്ക് തടസ്സം വന്നാല്‍ കേന്ദ്രമന്ത്രി സഭയില്‍ താരത്തെ ഉള്‍പ്പെടുത്തുമെന്നാണ് സൂചന.
പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തിന് മുമ്പ് കേന്ദ്രമന്ത്രിസഭയുടെ വികസനം ഉണ്ടാകും. ഇതില്‍ സുരേഷ് ഗോപിയ്ക്ക് അവസരം ലഭിക്കാന്‍ സാധ്യത ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ സുരേഷ് ഗോപി വന്‍ ജനപ്രീതി സൃഷ്ടിച്ചുവെന്ന റിപ്പോര്‍ട്ടാണ് അമിത് ഷായ്ക്ക് താരത്തോട് താത്പര്യം ഉണ്ടാകാന്‍ കാരണമായത്.