വയനാടിനെ പറ്റി തമിഴ്‌നാട്ടില്‍ നിന്നുള്ള എംപി സംസാരിച്ചപ്പോള്‍ സുരേഷ് ഗോപി കഥകളി പദങ്ങള്‍ കാണിച്ചുവെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. എന്ത് നല്ലത് നടന്നാലും തകര്‍ക്കുക എന്നതാണ് കേരളത്തിലെ ബിജെപിയുടെ ലക്ഷ്യമെന്നും ഇങ്ങനെയുള്ള ജനപ്രതിനിധികളില്‍ നിന്നും നല്ലതൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. കഴിഞ്ഞദിവസം തമിഴ്‌നാട് എംപി കനിമൊഴി കേരളത്തെക്കുറിച്ച് പറയുമ്പോഴുള്ള സുരേഷ് ഗോപി എംപിയുടെ കളിയാക്കലിനെതിരെയാണ് ജോണ്‍ ബ്രിട്ടാസ് വിമര്‍ശിച്ചത്.
ജനസംഖ്യ നിയന്ത്രണം, വിദ്യാഭ്യാസം അടക്കമുള്ള കാര്യങ്ങളില്‍ തമിഴ്‌നാടും കേരളവും കൈവരിച്ച നേട്ടം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു സുരേഷ് ഗോപിയുടെ കളിയാക്കല്‍. രണ്ടു കൈകളും മലര്‍ത്തിയാണ് കളിയാക്കിയത്. കേന്ദ്രവും ഇതേപോലെ കൈമലര്‍ത്തുകയാണെന്നും തമിഴ്‌നാട് എംപി കുറ്റപ്പെടുത്തിയിരുന്നു.