കൊല്ലത്തെ സുരേഷ് ഗോപിയുടെ കുടുംബ വീട്ടില്‍ മോഷണം

രേണുക വേണു

ബുധന്‍, 11 ഡിസം‌ബര്‍ 2024 (09:47 IST)
കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ കുടുംബ വീട്ടില്‍ മോഷ്ണം. കൊല്ലത്തെ കുടുംബ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുസാധനങ്ങള്‍ മോഷ്ടാക്കള്‍ അപഹരിച്ചു. 
 
അതേസമയം ഇരവിപുരം പൊലീസ് നടത്തിയ അന്വേഷണത്തില്‍ മോഷണം നടന്നു മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികള്‍ പിടിയിലായി. കൊല്ലം ഇരവിപുരം സ്വദേശി അരുണ്‍, ഷിംനാസ് എന്നിവരാണ് പിടിയിലായത്. 
 
സംഭവം അറിഞ്ഞ സ്ഥലത്തെത്തിയ പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്. പ്രതികള്‍ സ്ഥിരം മോഷണം നടത്തിവരുന്ന ആളുകള്‍ ആണെന്ന് ഇരവിപുരം പോലീസ് പറഞ്ഞു. ഇവിടെ നിന്നും സാധനങ്ങള്‍ പലപ്പോഴായി എടുത്തിട്ടുണ്ടെന്ന് പൊലീസിനോട് സമ്മതിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍