അമ്മയിലെ കൂട്ടരാജി; അവര്‍ ചെയ്ത തെറ്റിന് മാപ്പുപറഞ്ഞ് തിരികെ കസേരയില്‍ വന്നിരിക്കണമെന്നാണ് തനിക്ക് പറയാനുള്ളതെന്ന് സുരേഷ്‌ഗോപി

സിആര്‍ രവിചന്ദ്രന്‍
ശനി, 2 നവം‌ബര്‍ 2024 (13:14 IST)
അമ്മയ്‌ക്കെതിരെ വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ ഒറ്റക്കെട്ടായി നിന്ന് പോരാടണമെന്ന് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. അമ്മ സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു മാധ്യമപ്രവര്‍ത്തകന്‍ തന്റെ നേരെ മൈക്ക് നീട്ടിയപ്പോള്‍ മാസം 5000 രൂപ വെച്ച് കൊടുക്കുന്ന സമ്പ്രദായം ഹോളിവുഡില്‍ ഉണ്ടോയെന്ന് താന്‍ ചോദിച്ചുവെന്ന് സുരേഷ് ഗോപി പറഞ്ഞു. നമ്മള്‍ പെന്‍ഷന്‍ എന്നുപോലും പറഞ്ഞിട്ടില്ല കൈനീട്ടം എന്നാണ് പറയുന്നത്. അതൊരു സമര്‍പ്പണമാണ്. നമ്മുടേ തന്നെ പിന്തുണയില്‍ രംഗത്തുവന്ന ഫെഫ്ക എന്ന സംഘടന പോലും അത് ചെയ്യുന്നില്ല. 
 
ഈ സംഘടന ശക്തമായി നിലനില്‍ക്കണം. ഞാന്‍ വഹിക്കുന്ന സ്ഥാനത്തിന്റെ മാന്യത എനിക്കറിയാം. അത് വച്ചുകൊണ്ട് പറയുകയാണ്. ഇവിടെ രണ്ടുമാസത്തിന് മുന്‍പ് സംഭവിച്ച കൂട്ടരാജി ഞാന്‍ അംഗീകരിക്കുന്നില്ല. ഞാനത് പുച്ഛത്തോടെ എഴുതി തള്ളുന്നു. ഒരു വലിയ കൂട്ടം ആളുകളാണ് അവരെ തിരഞ്ഞെടുത്തത്. അവര്‍ ചെയ്ത തെറ്റിന് മാപ്പ് പറഞ്ഞ് മര്യാദയ്ക്ക് കസേരയില്‍ വന്നിരിക്കണമെന്നാണ് എനിക്ക് പറയാനുള്ളതെന്നും സുരേഷ്‌ഗോപി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article