മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ആറന്മുള വിമാനത്താവള വിഴയത്തില്‍ വിമര്‍ശിച്ച സുരേഷ് ഗോപിയേ നരേന്ദ്ര മോഡിയുടെ വളര്‍ത്തു നായ എന്ന് വിശേഷിപ്പിച്ചുകൊണ്ട് കെഎസ്യു രംഗത്ത്.
മുഖ്യമന്ത്രിക്ക് വിവരമില്ലെന്ന വിവരക്കേട് പറഞ്ഞ സുരേഷ് ഗോപി താന്‍ നരേന്ദ്ര മോദിയുടെ വളര്‍ത്തു നായയായി മാറിയെന്ന് തെളിയിച്ചിരിക്കുന്നു എന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് വിഎസ് ജോയ് പറഞ്ഞു.
ലോകാരാധ്യനായ ഭരണാധികാരി ഉമ്മന്‍ ചാണ്ടിയുടെ ചെരുപ്പിന്റെ വാറഴിക്കാനുള്ള യോഗ്യത സുരേഷ് ഗോപിക്കില്ലെന്നും സുരേസ് ഗോപിയുടേത് ഇച്ഛാഭംഗം സംഭവിച്ച രാഷ്ട്രീയ ഭിക്ഷാംദഹിയുടെ ഭ്രാന്തന് ജല്പനങ്ങളെന്നും വിഎസ് ജോയ് ആരോപിച്ചു.
ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റിനു വേണ്ടി കോണ്‍ഗ്രസ് നേതാക്കന്മാരുടെ മുന്പില് കെഞ്ചിയ സുരേഷ് ഗോപി ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെ കൊഞ്ഞനം കുത്തുകയാണെന്ന ആരോപണവും ഇദ്ദേഹം ഉയര്‍ത്തിയിട്ടുണ്ട്.നേരത്തേ യൂത്ത് കോണ്‍ഗ്രസും ഇതേ കാര്യത്തില്‍ പ്രതിഷേധിച്ചിരുന്നു.