Suresh Gopi: സുരേഷ് ഗോപിയെ ദില്ലിയിലേക്ക് വിളിപ്പിച്ചു, കേന്ദ്രമന്ത്രി സ്ഥാനം ലഭിക്കുമെന്ന് സൂചന

അഭിറാം മനോഹർ
വ്യാഴം, 6 ജൂണ്‍ 2024 (12:46 IST)
Suresh gopi, BJP
തൃശൂര്‍ ലോകസഭാ മണ്ഡലത്തില്‍ വിജയിച്ച് കേരളത്തിലെ ഏക ബിജെപി സീറ്റ് നേടിയ സുരേഷ് ഗോപിയെ ദില്ലിയിലേക്ക് വിളിപ്പിച്ച് കേന്ദ്രനേതൃത്വം. മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമ്പോള്‍ മന്ത്രിസഭയില്‍ സുരേഷ് ഗോപിയുമുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കേന്ദ്ര നേതൃത്വം അദ്ദേഹത്തെ ദില്ലിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുമെന്ന് ഏതാണ്ട് ഉറപ്പുള്ള കാര്യമാണെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.
 
അതേസമയം തൃശൂരിന്റെ മാത്രമല്ല  തമിഴ്നാടിന്റെയും കൂടി കാര്യങ്ങള്‍ നോക്കുന്ന എം പിയായിരിക്കും താനെന്ന് സുരേഷ് ഗോപി പറഞ്ഞു. തമിഴ്നാട്ടില്‍ ബിജെപിക്ക് എം പിമാര്‍ ഇല്ലാത്ത സാഹചര്യത്തിലാണ് സുരേഷ് ഗോപിയുടെ പ്രസ്താവന. കൊച്ചി മെട്രോ തൃശൂരിലേക്ക് നീട്ടാനുള്ള ശ്രമങ്ങള്‍ തുടരും. അന്ന് മെട്രോ അംബാസിഡറാക്കാന്‍ നോക്കിയപ്പോള്‍ അത് ചാണകമാകുമെന്ന് പറഞ്ഞു. ഇനിയിപ്പോ അവര്‍ പാര്‍ലമെന്റില്‍ ഈ ചാണകത്തെ സഹിക്കട്ടെ. സുരേഷ് ഗോപി പറഞ്ഞു. ജനങ്ങളുടെ ആസ്വാദനത്തിനും ആരാധനയിലും പ്രശ്‌നമില്ലാത്ത വിധം തൃശൂര്‍ പൂരം നടത്തുന്നതിനായി പദ്ധതി നടപ്പിലാക്കുമെന്നും 10 വകുപ്പുകള്‍ എങ്കിലും നിയന്ത്രിക്കുന്ന സഹമന്ത്രിമാരുള്ള ഒരു ടീമിനെയാണ് താന്‍ ആഗ്രഹിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article