നിയമസഭ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ ബിജെപി ടിക്കറ്റില്‍ സുരേഷ് ഗോപി മത്സരിച്ചേക്കില്ല. ബിജെപി നേതൃത്വം തുടര്‍ച്ചയായി അപമാനിക്കുന്നതും മണ്ഡലം സുരക്ഷിതമല്ലെന്ന തോന്നലുമാണ് മത്സരംഗത്ത് നിന്ന് പിന്മാറാന്‍ താരം തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ കെ മുരളീധരന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി എത്തുന്നതുമാണ് താരത്തില്‍ പരാജയഭീതി പടര്‍ത്തുന്നത്.
സുരേഷ് ഗോപി ഗോദയില്‍ ഇറങ്ങിയാല്‍ വട്ടിയൂര്‍ക്കാവില്‍ ജയം പിടിക്കാം എന്നായിരുന്നു ബിജെപിയുടെ വിലയിരുത്തല്‍. എന്നാല്‍ സുരേഷ് ഗോപിക്ക് മുരളീധരനെതിരെ മണ്ഡലത്തില്‍ മത്സരിക്കാന്‍ താല്‍പ്പര്യമില്ല. കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഈ മേഖലയില്‍ കോണ്‍ഗ്രസ് പിന്നോക്കം പോയിരുന്നു. പതിവായി കോണ്‍ഗ്രസിന് ലഭിക്കുന്ന വോട്ടുകള്‍ ഇടതുപക്ഷവും ബിജെപിയും കൊണ്ടു പോയി. എന്നാല്‍, വാഴോട്ട് കോണത്ത് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മുരളീധരന്‍ നേരിട്ടിറങ്ങി പ്രവര്‍ത്തിക്കുകയും നഷ്‌ടപ്പെട്ട വോട്ടുകള്‍ തിരിച്ചു പിടിക്കുകയും ചെയ്‌തതോടെ ബിജെപി മൂന്നാം സ്ഥാനത്തേക്ക് വീണൂ. ഈ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ തിരിച്ചടി ഉണ്ടാകുമെന്ന വിലയിരുത്തലാണ്
ഇത്രയും കരുത്തനായ മുരളീധരന്‍ ഗോദയില്‍ ഇറങ്ങുന്ന സാഹചര്യത്തില്‍ താന്‍ രംഗത്ത് ഇറങ്ങിയാല്‍ തിരിച്ചടി ഉണ്ടാകുമെന്നാണ് സുരേഷ് ഗോപി വിലയിരുത്തുന്നത്. ഈ സാഹചര്യത്തിലാണ് മത്സരത്തിനില്ല എന്ന് താരം തന്നെ ബിജെപി നേതൃത്വത്തെ അറിയിച്ചത്. ഇതോടെയാണ് വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരനെ മത്സരിപ്പിക്കാന്‍ ആര്‍ എസ് എസ് തീരുമാനിച്ചത്. നേമത്ത് മത്സരിക്കാന്‍ താരത്തിന് താല്‍പ്പര്യം ഉണ്ടെന്ന് നേതൃത്വത്തെ അറിയിച്ചുവെങ്കിലും ആര്‍ എസ് എസ് ഇടപെട്ട് ഈ നീക്കം തടയുകയും മുതിര്‍ന്ന നേതാവ് രാജഗോപാലിനെ നേമത്ത് നിര്‍ത്തുകയുമായിരുന്നു. ഇതോടെയാണ് സുരേഷ് ഗോപിയുടെ അവസാന പ്രതീക്ഷയും അറ്റത്. വാഗ്ദാനങ്ങള്‍ നല്‍കി തന്നെ പതിവായി പറ്റിക്കുന്നുവെന്നും തന്റെ അഭ്യര്‍ഥനകള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കുന്നില്ല എന്ന പരാതിയും മലയാളത്തിന്റെ ആക്ഷന്‍ ഹീറോയ്‌ക്കുണ്ട്.