‘കൊച്ചുസുന്ദരികള്‍’ പേജിന്റെ വിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി

Webdunia
ശനി, 5 ഡിസം‌ബര്‍ 2015 (17:46 IST)
‘കൊച്ചുസുന്ദരികള്‍’ പേജിന്റെ വിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി. സാമൂഹ്യ പ്രവർത്തക സുനിത കൃഷ്ണൻ നൽകിയ ഹര്‍ജിയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. 
 
കുട്ടികൾക്ക് എതിരെ സാമൂഹ്യ മാധ്യമങ്ങൾ വഴി ലൈംഗിക പരാമർശങ്ങൾ നടത്തുന്ന സംഭവത്തിലും സുപ്രീംകോടതി റിപ്പോർട്ട് തേടി.
 
‘കൊച്ചു സുന്ദരികൾ’ എന്ന പേരിൽ തുടങ്ങിയ ഫേസ്ബുക്ക് പേജ് വഴിയാണ് കേരളത്തിൽ കോളിളക്കം സൃഷ്‌ടിച്ച ഓൺലൈൻ പെൺവാണിഭം നടന്നത്. ഈ ഫേസ്ബുക്ക് പേജ് ചൂണ്ടിക്കാട്ടിയാണ് സുനിത കൃഷ്ണൻ സുപ്രീംകോടതിയെ സമീപിച്ചത്.