സണ്ണി ചതിച്ചാശാനെ, ആരാധകര്‍ക്ക് പൊലീസിന്റെ ലാത്തിയടി; ഒടുവില്‍ ബോളിവുഡ് സുന്ദരി രംഗത്ത്

Webdunia
വ്യാഴം, 17 ഓഗസ്റ്റ് 2017 (15:43 IST)
ബോളിവുഡ് സുന്ദരി സണ്ണി ലിയോണിന്റെ കൊച്ചിയിലെ ഉദ്ഘാടന വേദിയില്‍ പൊലീസ് ലാത്തിചാര്‍ജ്. ആരാധകര്‍ വേദിക്കരികില്‍ തിങ്ങികൂടിയവര്‍ ബഹളം കൂട്ടിയതോടെയാണ് ലാത്തി വീശിയത്.

കൊച്ചി എംജി റോഡിലെ ഫോണ്‍ 4 ന്റെ പുതിയ ഷോറും ഉദ്ഘാടന സ്ഥലത്തേക്ക് കാറിലെത്തിയ സണ്ണി റോഡരികില്‍ ഒരുക്കിയ വേദിയിലെത്തി ആരാധകരെ അഭിവാന്ദ്യം ചെയ്തു. 11 മണിയോടെ ഉദ്ഘാടന വേദിയില്‍ എത്തുമെന്ന് അറിയിച്ചുവെങ്കിലും അതുണ്ടായില്ല. ഇതോടെയാണ് ആരാധകര്‍ വേദിക്കരികില്‍ ബഹളം കൂട്ടിയതും പൊലീസ് ലാത്തി വീശിയതും.

വന്‍ സുരക്ഷാ സംവിധാനം ഒരുക്കിയിരുന്നുവെങ്കിലും വേദിക്ക് സമീപമുണ്ടായിരുന്ന എടിഎം കൗണ്ടറിന്റെ ബോര്‍ഡുകളും മറ്റും തിക്കിലും തിരക്കിലും തകര്‍ന്നു. തുടര്‍ന്ന് 12.30 ഓടെയാണ് സണ്ണി വേദിയില്‍ എത്തിയത്.

വ്യാഴാഴ്ച രാവിലെ 9 30 ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ സണ്ണിക്ക് വൻ വരവേൽപാണ് ലഭിച്ചത്. സണ്ണിയെ ഒരു നോക്ക് കാണാന്‍ വന്‍ ജനക്കൂട്ടം എത്തിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article