ലോക്ക്‌ഡൗണിൽ ഇളവുള്ള ഞായർ 71 ദിവസങ്ങൾക്ക് ശേഷം, പെരുന്നാളിന് ഒരുങ്ങി സംസ്ഥാനം, ജാഗ്രത

Webdunia
ഞായര്‍, 18 ജൂലൈ 2021 (09:24 IST)
ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന് ദിവസം ലോക്ക്‌ഡൗണിൽ ഇളവ്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ലോക്ക്‌ഡൗൺ ആരംഭിച്ച് 71 ദിവസങ്ങൾക്കിട്അയിൽ ആദ്യമായാണ് ഞായറാഴ്‌ച്ച ഇളവ് ലഭിക്കുന്നത്. ഇളവുകളിൽ പൊതുജനങ്ങൾ ജാഗ്രതയോടെ വേണം പെരുമാറാനെന്ന് അധികൃതർ വ്യക്തമാക്കി.
 
ടിപിആർ 15ന് താഴെയുള്ള പ്രദേശങ്ങളിൽ കട തുറക്കാം.ട്രിപ്പിൾ ലോക്ക്‌ഡൗണുള്ള പ്രദേശങ്ങളിൽ തിങ്കളാഴ്‌ച്ച കട തുറക്കാം. എ,ബി-സി പ്രദേശങ്ങളിൽ അവശ്യസാധനങ്ങൾക്ക് പുറമെ,തുണിക്കട,ചെരിപ്പ് കട,ഇലക്‌ട്രോണിക്‌സ് കട,ഫാൻസി കട, സ്വർണക്കട എന്നിവയ്ക്ക് തുറന്ന് പ്രവർത്തിക്കാം. രാത്രി 8 വരെയാണ് അനുമതി.
 
അതേസമയം ഒരു ഡോസ് വാക്‌സിൻ എടുത്തവർക്ക് ആരാധനാലയങ്ങളിൽ വിശേ‌ഷദിവസങ്ങളിൽ പങ്കെടുക്കാം. 40 പേർക്കാണ് പ്രവേശിക്കാൻ അനുമതി.എ‌,ബി കാറ്റഗറി പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾക്ക് വിധേയരായി സിനിമാ ഷൂട്ടിങിനും അനുമതിയുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article