മൃതദേഹം മെഡിക്കല്‍ കോളേജിന് പഠനത്തിന് നല്‍കണമെന്ന് കുറിപ്പ്; ചോറ്റാനിക്കരയില്‍ അധ്യാപക ദമ്പതികളും മക്കളും ആത്മഹത്യ ചെയ്ത നിലയില്‍

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 14 ഒക്‌ടോബര്‍ 2024 (13:40 IST)
മൃതദേഹം മെഡിക്കല്‍ കോളേജിന് പഠനത്തിന് നല്‍കണമെന്ന് കുറിപ്പെഴുതി വച്ചശേഷം അധ്യാപ ദമ്പതികളും മക്കളും ആത്മഹത്യ ചെയ്തു. ചോറ്റാനിക്കരയിലാണ് സംഭവം. രഞ്ജിത്ത്, ഭാര്യ രശ്മി, മക്കളായ ആദി (9). ആദിയ (7) എന്നിവരാണ് മരിച്ചത്. കാലടി കണ്ടനാട് സ്‌കൂളിലെ അധ്യാപകനാണ് രഞ്ജിത്ത്. ഭാര്യ രശ്മി പൂത്തോട്ട സ്‌കൂള്‍ അധ്യാപികയാണ്.
 
മരണത്തിലേക്ക് നയിക്കാവുന്ന രീതിയിലുളള സാമ്പത്തിക ബാധ്യത കുടുംബത്തിനുണ്ടെന്ന് കരുതുന്നില്ലെന്ന് അയല്‍വാസികള്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. രാവിലെ പുറത്ത് ആരെയും കാണാതിരുന്നതോടെ അയല്‍വാസികള്‍ അന്വേഷിച്ചപ്പോഴാണ് നാലുപേരെയും മരിച്ച നിലയില്‍ കണ്ടത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article