ചോരക്കണ്ണീര്‍ ഒഴുക്കും: വിമാനങ്ങള്‍ക്ക് പിന്നാലെ ഇന്ത്യന്‍ റെയില്‍വേക്ക് ബോംബ് ഭീഷണി

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 14 ഒക്‌ടോബര്‍ 2024 (13:01 IST)
വിമാനങ്ങള്‍ക്ക് പിന്നാലെ ഇന്ത്യന്‍ റെയില്‍വേക്ക് ബോംബ് ഭീഷണി. പുലര്‍ച്ചെ നാലു മണിയോടെയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്.  മഹാരാഷ്ട്ര പൊലീസാണ് ഇക്കാര്യം അറിയിച്ചത്. സന്ദേശത്തിന്റെ ഉറവിടത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇന്ത്യന്‍ റെയില്‍വേ ഇന്ന് രാവിലെയോടെ ചോരക്കണ്ണീരൊഴുക്കുമെന്നും മുംബയ് ഹൗറ  ട്രെയിനില്‍ ബോംബ് വച്ചിട്ടുണ്ടെന്നുമാണ് സന്ദേശം.
 
സന്ദേശം ലഭിച്ചതിന് പിന്നാലെ അടിയന്തര പരിശോധനയ്ക്കായി ട്രെയിന്‍ ജെല്‍ഗാവ് സ്റ്റേഷനില്‍ നിര്‍ത്തി. സംശയാസ്പദമായ രീതിയില്‍ യാതൊന്നും തെരച്ചിലില്‍ കണ്ടെത്താന്‍ സാധിച്ചില്ലെന്ന് ഇന്ത്യന്‍ റെയില്‍വേയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ അറിയിച്ചു. പരിശോധനയ്ക്ക് ശേഷം ട്രെയിന്‍ പുറപ്പെട്ടെങ്കിലും കനത്ത സുരക്ഷ എര്‍പ്പെടുത്തിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article