എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് മുംബൈ വിമാനത്താവളത്തില്‍ ഭീഷണി സന്ദേശം എത്തിയത്. ഉടന്‍ തന്നെ വിമാനം ഡല്‍ഹിയില്‍ ഇറക്കാന്‍ തീരുമാനിക്കുകയായിരുന്നു. വിമാനം ഇപ്പോള്‍ ഇന്ദിര ഗാന്ധി എയര്‍പോര്‍ട്ടില്‍ ഉണ്ടെന്നും സുരക്ഷാ പരിശോധനകള്‍ നടക്കുകയാണെന്നും ഡല്‍ഹി പൊലീസ് സ്ഥിരീകരിച്ചു.