മുംബൈ: മഹാരാഷ്ട്ര മുൻ മന്ത്രിയും എൻസിപി അജിത് പവാർ വിഭാഗം നേതാവുമായ ബാബാ സിദ്ദിഖ് (66) കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രി ഒൻപതരയോടെ ബാന്ദ്രയിൽ വെച്ചുണ്ടായ ആക്രമണത്തിൽ വെടിയേറ്റാണ് അദ്ദേഹം കൊല്ലപ്പെട്ടത്. മൂന്ന് പേരടങ്ങുന്ന സംഘമാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത്. മുംബൈയിലെ ലീലാവതി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കൊലപാതകം നടന്ന് മണിക്കൂറുകൾക്കകം രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഒരാൾ ഒളിവിലാണെന്നും കർശന നടപടി ആരംഭിക്കാനും ഉത്തരവിട്ടിട്ടുണ്ടെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പറഞ്ഞു. ഉത്തർപ്രദേശ് സ്വദേശിയും മറ്റൊരാൾ ഹരിയാന സ്വദേശിയുമാണ് നിലവിൽ അറസ്റ്റിലായിരിക്കുന്നത്. ബാബ സിദ്ദിഖിയുടെ നെഞ്ചിൽ 2 ബുള്ളറ്റുകൾ തറച്ചിരുന്നുവെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടി.