ഇടുക്കി : ഇടുക്കി ജില്ലയിലെ ഏലത്തോട്ടത്തിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ശാന്തൻ പാറയിലെ ഏലത്തോട്ടത്തിലാണ് പേത്തൊട്ടി സ്വദേശികളായ പാണ്ഡ്യരാജ്, ഭാര്യ ശിവരഞജിനി എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഇവരെ കാണാനില്ലായിരുന്നു. ഇവരെ അന്വേഷിച്ചു നടത്തിയ തിരച്ചിലിലാണ് ഏലത്തോട്ടത്തിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. താമസ സ്ഥലത്തു നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
വിഷം കഴിച്ചു ഇരുവരും ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. ശാന്തൻപാറ പോലീസ് ഇൻക്വസ്റ്റ് നടത്തി. ഇതുമായി ബന്ധപ്പെട്ടു കൂടുതൽ അന്വേഷണം തുടങ്ങിയതായി അറിയുന്നു.