ജി.എസ്.ടി ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ച നിലയിൽ

എ കെ ജെ അയ്യര്‍
ചൊവ്വ, 31 മെയ് 2022 (18:15 IST)
മാനന്തവാടി: ഇന്ന് വിരമിക്കാനിരുന്ന ജി.എസ്.ടി ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അസിസ്റ്റന്റ്റ് സെയിൽസ് ടാക്സ് ഉദ്യോഗസ്ഥനും കൊല്ലം നോബിൾ ഹൗസിൽ നിവാസിയുമായ നോർബർട്ട് എന്ന 56 കാരനെയാണ് തൂങ്ങിമരിച്ച നിലയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയത്.

ഇയാളുടെ സുഹൃത്തായ എടവക താനിയാട് റിട്ടയേഡ് വില്ലേജ് അസിസ്റ്റന്റ് അജയ് സിറിളിന്റെ വീട്ടിൽ താമസിക്കാനെത്തിയതായിരുന്നു നോർബർട്ട്. അവിടെ വച്ചായിരുന്നു നോർബർട്ട് തൂങ്ങിമരിച്ചത്. കഴിഞ്ഞ ദിവസം ഇയാളെ നേരം വെളുത്തിട്ടും കാണാത്തതിനാൽ തിരക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ നോർബർട്ടിനെ കണ്ടെത്തിയത്.

മൃതദേഹം വയനാട് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോർട്ടുമോർട്ടത്തിനു ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.  

അനുബന്ധ വാര്‍ത്തകള്‍

Next Article