ഇടുക്കിയില്‍ ആത്മഹത്യ പെരുകുന്നതായി റിപ്പോര്‍ട്ട്

Webdunia
ശനി, 30 ഓഗസ്റ്റ് 2014 (18:06 IST)
ഇടുക്കി ജില്ലയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ആത്മഹത്യകളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. ഒട്ടാകെ 2083 ആത്മഹത്യകളാണു കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇടുക്കി ജില്ലയിലുണ്ടായത്.

നിലവിലെ കണക്കുകള്‍ അനുസരിച്ച് സംസ്ഥാനത്തെ മറ്റു ജില്ലകളെ അപേക്ഷിച്ച് ഇടുക്കി ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനത്താണുള്ളത്. കുടുംബ പ്രശ്നങ്ങള്‍ സംബന്ധിച്ചാണു ആത്മഹത്യകള്‍ കൂടിയത്. അതേ സമയം കാര്‍ഷിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ആത്മഹത്യകള്‍ കുറഞ്ഞതായും കണക്കുകള്‍ കാണിക്കുന്നു. 25 വയസിനും 50 വയസിനും ഇടയില്‍ പ്രായമുള്ളവരാണ്‌ ആത്മഹത്യ ചെയ്തവരില്‍ ഭൂരിഭാഗവും.  

ജില്ലയില്‍ വര്‍ഷങ്ങളായി സ്ഥിരതാമസമാക്കിയ തമിഴ്മലയാളികള്‍ക്കിടയിലും ആത്മഹത്യ ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ശാന്തന്‍പാറ പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ മാത്രം 80 ആത്മഹത്യകളാണു റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കട്ടപ്പനിയില്‍ 60 എണ്ണവും ഉണ്ട്.

ഇതിനൊപ്പം രാജാക്കാട്ടില്‍ 45 ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അടിമാലിയില്‍ 44 എണ്ണവും തൊടുപുഴയില്‍ 27 എണ്ണവും നെടുങ്കണ്ടത്ത് 23 എണ്ണവും കട്ടപ്പനയില്‍ 25 എണ്ണവുമാണ്‌ ഉള്ളത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.