ആദിവാസി കുട്ടികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

എ കെ ജെ അയ്യര്‍

വെള്ളി, 13 സെപ്‌റ്റംബര്‍ 2024 (18:57 IST)
മലപ്പുറം : പ്രായപൂർത്തി ആകാത്ത രണ്ടു ആദിവാസി കുട്ടികളെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എടക്കര മൂത്തേടം തീക്കടി ആദിവാസി നഗറിലെ ശ്യാംജിത്ത് (17), കരുളായി കൊയപ്പാൻ വളവിലെ ഗോപിക (15) എന്നിവരാണ് മരിച്ചത്.
 
കഴിഞ്ഞ ദിവസം രാത്രിയാണ് കൽക്കുളം തീക്കടി നഗറിലെ ശ്യാംജിത്തിൻ്റെ വീട്ടിലെ മുറിയിൽ ഇരുവരെയും ഒരു കയറിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എടക്കര പോലീസ് സി.ഐ. എൻ.ബി. ഷൈജുവിൻ്റ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തി തുടർ നടപടികൾ സ്വീകരിച്ചു. ചാത്തൻ - ശാന്ത ദമ്പതികളുടെ മകനാണ് ശ്യാംജിത്ത്. ഗോപി  - ചാത്തി ദമ്പതികളുടെ മകളാണ് ഗോപിക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍