സാമ്പത്തിക ബാധ്യത : മദ്ധ്യവയ്കൻ തൂങ്ങി മരിച്ച നിലയിൽ

എ കെ ജെ അയ്യർ

ബുധന്‍, 11 സെപ്‌റ്റംബര്‍ 2024 (14:51 IST)
കൽപ്പറ്റ  : സാമ്പത്തിക ബാധ്യത രൂക്ഷമായതിനെ തുടർന്ന് മദ്ധ്യവയസ്കൻ വീടിനുള്ളിൽ തൂങ്ങിമരിച്ചു.  വയനാട് കൽപ്പറ്റ പാടിച്ചിറ കിളിയാട്ടെ ജോസ് എന്ന 68 കാരനാണ് മരിച്ചത്. പാടിച്ചിറ ടൗണിൽ പച്ചക്കറി കച്ചവടം നടത്തുന്ന ജോസ് സ്വന്തം കടയ്ക്കുള്ളിലാണ് തുണി മരിച്ചത്.
 
കഴിഞ്ഞ ദിവസം പകൽ സമയം ഇയാൾ കടയിൽ ഉണ്ടായിരുന്നു. എന്നാൽ സസ്യയോടെ ജോസിനെ കാണാതാവുകയായിരുന്നു.ജോസിനെ കാണാതിരുന്നതിനെ തുടർന്നു അയൽവാസികളും ബസുക്കളും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് കടയോടു ചേർന്നുള്ള അടച്ചിട്ട കോഴിക്കടയിൽ ജോസിൻ്റെ മൃതദേഹം കണ്ടത്തിയത്.
 
ബാങ്കിൽ നിന്നും അയൽക്കൂട് ത്തിൽ നിന്നും ഒക്കെയായി ഇയാൾ വായ്പ എടുത്തിട്ടുള്ളതായും ഇത് തിരിച്ചടയ്ക്കാൻ ജോസിന് കഴിഞ്ഞിരുന്നില്ല എന്നും ബന്ധുക്കളും അയൽക്കാരും പറയുന്നു. ഭാര്യ ലിസി, മക്കൾ: ലിജോ, ജിതിൻ, ജിസ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍