തോക്ക് തുടയ്ക്കുന്നതിനിടെ മകന് വെടിയേറ്റു, മനം‌നൊന്ത് അച്ഛന്‍ സ്വയം വെടിവെച്ചു മരിച്ചു; സംഭവം അങ്കമാലിയില്‍

Webdunia
ഞായര്‍, 27 നവം‌ബര്‍ 2016 (12:38 IST)
അബദ്ധവശാല്‍ തന്റെ കൈപ്പിഴ കൊണ്ട് മകന് അപകടം സംഭവിച്ചതില്‍ മനം‌നൊന്ത് അച്ഛന്‍ ആത്മഹത്യ ചെയ്തു. തോക്ക് തുടയ്ക്കുന്നതിനിടെ മകന് വെടിയേറ്റതില്‍ മനം നൊന്ത് സ്വയം വെടിവെച്ചാണ് അച്ഛന്‍ ആത്മഹത്യ ചെയ്തത്. അങ്കമാലി അയ്യമ്പുഴയിലെ കാവുള്ളവീട്ടില്‍ മാര്‍ട്ടിന്‍(48) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം.
 
പരുക്കേറ്റ മകന്‍ മനുവിനെ ചികിത്സയ്ക്കായി അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു മരിച്ച മാര്‍ട്ടിന്‍. രാവിലെ തോക്ക് വൃത്തിയാക്കുന്നതിനിടെയാണ് അബദ്ധത്തില്‍ മനുവിന്റെ തലയ്ക്ക് വെടിയേല്‍ക്കുകയായിരുന്നു. ഇതില്‍ മന്നം‌നൊന്ത് ഇയാള്‍ ഇരട്ടക്കുഴല്‍ തോക്ക് ഉപയോഗിച്ച് സ്വയം വെടിവെയ്ക്കുകയായിരുന്നു.
 
മാര്‍ട്ടിന്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു. എന്നാല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച മനുവിന്റെ നില ഗുരുതരമല്ലെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നുമാണ് ആസ്പത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
Next Article