സിഐ‌ക്കെതിരെ നടപടി വന്നേക്കും, ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തണമെന്ന് ആവശ്യം ശക്തം

Webdunia
ബുധന്‍, 24 നവം‌ബര്‍ 2021 (13:39 IST)
ഗാര്‍ഹിക പീഡന പരാതി നല്‍കിയതിനു പിന്നാലെ ആത്മഹത്യചെയ്ത എല്‍എല്‍.ബി. വിദ്യാര്‍ഥിനി മൊഫിയ പര്‍വീണിന്റെ ആരോപണത്തില്‍ ആലുവ സിഐ സുധീറിനെതിരെ ഉടൻ നടപടിക്ക് സാധ്യത. ഇതുമായി ബന്ധപ്പെട്ട നീക്കങ്ങളുടെ ഭാഗമായി ഡി.ഐ.ജി നീരജ്കുമാര്‍ ഗുപ്ത റൂറല്‍ എസ്.പിയുടെ ഓഫീസിലെത്തി. വിഷയത്തിൽ സിഐയുടെ വിശദീകരണം തേടി.
 
ഇതുവരെയും സിഐക്കെതിരെ നടപടി ഉണ്ടാകാത്തതിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.സി.ഐ സുധീറിനെ സ്റ്റേഷന്‍ ചുമതലകളില്‍നിന്ന് നീക്കിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ നടപടി സ്വീകരിച്ചിട്ടില്ലെന്ന് റൂറല്‍ എസ്.പി വ്യക്തമാക്കി. സി.ഐ ബുധനാഴ്ച രാവിലെ ഡ്യൂട്ടിക്ക് എത്തുകയും ചെയ്തു. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കി. തുടര്‍ന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എ സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരവും നടത്തിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article