മലയാളി താരം സഞ്ജു സാംസണെ ഇന്ത്യന്‍ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തുന്നത് ചോദ്യം ചെയ്ത് മന്ത്രി വി.ശിവന്‍കുട്ടി. സഞ്ജുവിന് കുറച്ചുകൂടി മെച്ചപ്പെട്ട പരിഗണന ഇന്ത്യന്‍ സെലക്ടര്‍മാര്‍ നല്‍കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ബിസിസിഐ, ഐപിഎല്‍ എന്നിവരെ പോസ്റ്റില്‍ ടാഗ് ചെയ്തിട്ടുമുണ്ട്. ന്യൂസിലന്‍ഡിനെതിരായ ടി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ സഞ്ജുവിന് ഇടം ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ ചോദ്യം.
ശിവന്‍കുട്ടിയുടെ വാക്കുകള്‍ ഇങ്ങനെ:
സഞ്ജു സാംസണ് കുറച്ചു കൂടി മെച്ചപ്പെട്ട പരിഗണന ഇന്ത്യന്‍ സെലക്ടര്‍മാര്‍ നല്‍കണമെന്ന് സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ടൂര്‍ണമെന്റ് ചൂണ്ടിക്കാട്ടുന്നു. സഞ്ജു തകര്‍ത്തടിച്ചപ്പോള്‍ ( 39 പന്തില്‍ പുറത്താകാതെ 52 റണ്‍സ് ) ഹിമാചല്‍ പ്രദേശിനെ 8 വിക്കറ്റിന് തോല്‍പ്പിച്ച് കേരളം ക്വാര്‍ട്ടറില്‍ എത്തി. ടൂര്‍ണമെന്റില്‍ ഉടനീളം സ്ഥിരതയാര്‍ന്ന പ്രകടനമാണ് കേരള ക്യാപ്റ്റന്‍ കൂടിയായ സഞ്ജു സാംസണ്‍ നടത്തിയത്.