അഞ്ചൽ ഇടമുളയ്ക്കലിൽ മരിച്ച ദമ്പതിമാരുടെ ഇൻക്വസ്റ്റ് റിപ്പോർട്ട് ഒപ്പിടാൻ സ്വന്തം വീട്ടിലേക്ക് മൃതദ്ദേഹം എത്തിച്ച് മുൻപും സുധീർ വിവാദങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. 2020 ജൂണിൽ നടന്ന സംഭവത്തിൽ കൊല്ലം റൂറൽ എസ്പിയായിരുന്ന ഹരിശങ്കർ നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ ഇയാൾ ഗുരുതര കൃത്യവിലോപം നടത്തിയെന്നും അച്ചടക്ക നടപടി വേണം എന്ന് ശുപാർശ ചെയ്‌തിരുന്നു.
ഇന്ന് രാവിലെയാണ് എടയപ്പുറം സ്വദേശി മോഫിയ പർവിൻ (21)നെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃവീട്ടുകാർക്കെതിരെ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത്. പോലീസിൽ പരാതി നൽകാനെത്തിയപ്പോൾ സിഐ അപമര്യാദയായി പെരുമാറിയെന്നും മരണത്തിന് സിഐ കൂടി ഉത്തരവാദിയാണെന്നും മൊഫിയ ആത്മഹത്യാ കുറിപ്പിൽ എഴുതിയിരുന്നു.