മൊബൈല്‍ എടുത്തതിന് അമ്മ വഴക്ക് പറഞ്ഞു: തിരുവനന്തപുരത്ത് 15 കാരി തൂങ്ങിമരിച്ചു

സിആര്‍ രവിചന്ദ്രന്‍
ശനി, 21 സെപ്‌റ്റംബര്‍ 2024 (13:39 IST)
മൊബൈല്‍ എടുത്തതിന് അമ്മ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് 15 കാരി വീടിനുള്ളില്‍ തൂങ്ങി മരിച്ചു. തിരുവനന്തപുരം നേതാജിപുരം ലക്ഷ്മികൃപയില്‍  പുഷ്യകുമാറിന്റെയും ലിന്‍ഡയുടെയും മകള്‍ സിസിലിയ നിങ്‌ഷേനിയെയാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 
 
കുട്ടി മൊബെല്‍ ഫോണ്‍ എടുത്തത് അമ്മ ചോദ്യം ചെയ്തതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article