ഐ ടി ഐ വിദ്യാർത്ഥികൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ

Webdunia
വ്യാഴം, 2 ഓഗസ്റ്റ് 2018 (14:42 IST)
കൊയിലാണ്ടി: കൊയിലാണ്ടിയിലെ മൂടാടിക്ക് സമീപത്തെ റെയിൽ‌വേ ട്രാക്കിൽ ഐ ടി ഐ വിദ്യാർത്തികൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ ആറുമണിയോടെയാണ് ഇവരെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 
 
നടുവണ്ണൂർ ഒറ്റപ്പുരക്കൽ കാവിൽ ഹമീദ, മൂടാടി ഹിൽ ബസാറിൽ 21 കാരനായ റിജോ റോബർട്ട് എന്നിവരെയാണ് മരിച്ച നിലയിൽ അകണ്ടെത്തിയത്. കൊയിലാണ്ടി കുറുവങ്ങാട് ഐ ടി ഐയിലെ വിദ്യാർത്ഥികളാണ് ഇരുവരും. ഹമീദയെ കാനാനില്ലെന്ന് കഴിഞ്ഞ ദിവസം പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. 
 
ബുധനാഴ്ച രാവിലെ ഇരുരുവരും വീട്ടിൽ നിന്നും ക്ലാസിലേക്ക് ഇറങ്ങിയതാണ്. ഏറെ വൈകിയും ഇവർ വീട്ടിൽ തീരിച്ചെത്തിയിരുന്നില്ല. മൃതദേഹങ്ങൾ കൊയിലണ്ടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article