പ്രേക്ഷകരെ ഭയപ്പെടുത്താൻ കള്ളിയങ്കാടിന്റെ ‘നീലി‘ എത്തുന്നു; ട്രെയിലർ പുറത്ത്

ബുധന്‍, 1 ഓഗസ്റ്റ് 2018 (20:25 IST)
മംത മോഹൻ‌ദാസും അനുപ് മേനോനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഹൊറർ ത്രില്ലർ നീലിയുടെ ട്രെയിലർ പുറത്തുവിട്ടു. ഫെയ്സ്ബുക്കിലൂടെ മമ്മൂട്ടിയാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടത്. ഹൃസ്വ ചിത്രത്തിന്റെ സംവിധായകനായ അൽത്താഫ് റഹ്‌മാനാ‍ണ് സിനിമ സംവിധാനം ചെയ്യുന്നത്.  
 
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് റിയാസ് മാരാത്ത്, മുനീര്‍ മുഹമ്മദുണ്ണി എന്നിവരാണ്. ബാബുരാജ്, മറിമായം ശ്രീകുമാര്‍, സിനില്‍ സൈനുദ്ദീന്‍ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  സണ്‍ ആന്റ് ഫിലിംസിന്റെ ബാനറില്‍ ഡോ. സുന്ദര്‍ മേനോന്‍ നിര്‍മ്മിക്കുന്ന ചിത്രം ഓഗസ്റ്റില്‍ പുറത്തിറങ്ങും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍