ഡൽഹി: രാജ്യത്തെ പ്രമുഖ ക്രിസ്പ് ബ്രാൻഡായ കുർകുറെയിൽ പ്ലാസ്റ്റിക്കെന്ന് ആരോപിച്ച് വൈറലായ വീഡിയോ പ്രചരിപ്പിച്ചതിനെതിരെ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, യൂടൂബ് എന്നീ സമൂഹ്യ മാധ്യമങ്ങൾക്കെതിരെ പെപ്സികോ പരാതി നൽകി. ദൽഹി ഹൈക്കോടതിയിലാണ് കമ്പനി പരാതിയുമായി സമീപിച്ചിരിക്കുന്നത്.
സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ കാരണം തങ്ങൾക്ക് രണ്ട് കോടി രൂപയുടെ നഷ്ടം ഉണ്ടായതായി കമ്പനി നൽകിയ പരാതിയിൽ പറയുന്നു. അതിനാൽ ഇവ പ്രചരിപ്പിച്ച 3412 ഫേസ്ബുക്ക് ലിങ്കുകള്‍, 20244 ഫേസ്ബുക്ക് പോസ്റ്റുകള്‍ 242 വീഡിയോകൾ 6 ഇന്‍സ്റ്റാഗ്രാം ലിങ്കുകള്‍, 562 ട്വീറ്റുകള്‍ എന്നിവ നീക്കം ചെയ്യണം എന്നതാണ് കമനിയുടെ പരാതിയിലെ പ്രധാന ആവശ്യം.